
സംസ്ഥാനം ചുട്ടുപൊള്ളുന്നു
- 12 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്
തിരുവനന്തപുരം :സംസ്ഥാനത്ത് താപനില വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് അധിക താപനിലയാണ് നിലവിൽ രേഖപ്പെടുത്തുന്നത്.
പാലക്കാട് ജില്ലയിൽ 39 ഡിഗ്രിവരെയും കൊല്ലത്ത് 38ഡിഗ്രി വരെയുമാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപിന്റെ അറിയിപ്പ്.
CATEGORIES News
