
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
- ഓരോ മണ്ഡലത്തിലെയും പാർട്ടി വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലുമുണ്ടായ യോഗം വിശദമായി ചർച്ച ചെയ്യും.
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള വോട്ട് കണക്കുകളും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ബൂത്ത് തലത്തിൽ നിന്ന് ജില്ലാ കമ്മിറ്റികൾ ശേഖരിച്ച് നൽകിയ വിശദമായ കണക്കുകളാണ് യോഗം പ്രധാനമായും വിശകലനം ചെയ്യുന്നത്.

ഓരോ മണ്ഡലത്തിലെയും പാർട്ടി വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലുമുണ്ടായ യോഗം വിശദമായി ചർച്ച ചെയ്യും. ലഭിക്കുമെന്ന് പൂർണ ഉറപ്പുള്ള വോട്ടുകൾ മാത്രം അടിസ്ഥാനമാക്കി കണക്കെടുക്കാൻ പാർട്ടി ജില്ലാ ഘടകങ്ങൾക്ക് നേരത്തെ നൽകിയിരുന്ന നിർദ്ദേശം. വോട്ടിങ് അംഗത്തിലുണ്ടായ മാറ്റവും സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തവും മുന്നണിക്ക് അനുകൂലമാകുമോ എന്ന് പരിശോധിക്കും.
CATEGORIES News
