
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- എന്നാൽ കനത്ത ചൂടിൽ വിയർക്കുകയാണ് കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എന്നാൽ കനത്ത ചൂടിൽ വിയർക്കുകയാണ് കേരളം. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ടാണ്. 37.5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്. കോട്ടയത്ത് 37 ഡിഗ്രിയും കൊല്ലത്ത് 36.6 ഡിഗ്രി സെൽഷ്യസ് ചൂടും രേഖപ്പെടുത്തി.

ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതും പാലക്കാട് തന്നെയാണ്. 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ താപനില 36 ഡിഗ്രി വരെയും ഉയർന്നേക്കും.
CATEGORIES News
