ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ നൽകി കൊളീജിയം

ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ നൽകി കൊളീജിയം

  • ഹണി എം വർഗീസുൾപ്പെടെ അഞ്ച് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാനാണ് ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാർശ.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്‌ജി ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കൻ കൊളീജിയത്തിന്റെ ശുപാർശ. ഹണി എം വർഗീസുൾപ്പെടെ അഞ്ച് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാനാണ് ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാർശ.

ശുപാർശയിൽ സുപ്രീം കോടതി കൊളീജിയം തീരുമാനമെടുക്കും. കൊളീജിയം ശുപാർശ കേന്ദ്രനിയമമന്ത്രാലയത്തിന് നൽകും. അത് രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി അന്തിമ തീരുമാനം കൈകൊള്ളും. സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ശുപാർശ ചെയ്തിരിക്കുന്നത്. നിലവിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് ഹണി എം വർഗീസ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )