സംസ്ഥാനത്ത് സ്വർണവില  വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

  • 1,14,080 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി : സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാംദിവസവും വർധിച്ചു. 22 കാരറ്റ് പവന് ഇന്ന് 160 രൂപ കൂടി. 1,14,080 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,260 രൂപയായി.

ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഇന്നലെ പവന് 1040 രൂപ വർധിച്ച് 1,13,920 രൂപയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )