കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ 13കാരന് സൂര്യാഘാതമേറ്റു

കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ 13കാരന് സൂര്യാഘാതമേറ്റു

  • അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റതിന്റെ പാടുകൾ കണ്ടത്

കാസർകോട്: കാഞ്ഞങ്ങാട് 13കാരന് സൂര്യാഘാതമേറ്റു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ജുബൈറിനാണ് സൂര്യാഘാതമേറ്റത്. സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു സൂര്യാഘാതം ഏറ്റത്.

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റതിന്റെ പാടുകൾ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )