വയനാട് ടൗൺഷിപ്പ് : ഊരാളുങ്കൽ-കിസ്കോൺ സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും

വയനാട് ടൗൺഷിപ്പ് : ഊരാളുങ്കൽ-കിസ്കോൺ സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും

  • ആദ്യഘട്ടത്തിലെ 178 വീടുകളിൽ 102 വീടുകളുടെ പരിശോധനയാണ് ഇന്ന് ആരംഭിക്കുന്നത്

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ വീടുകളിൽ നിർമ്മാണ കമ്പനികളായ ഊരാളുങ്കലും കിഫ്കോണും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിലെ 178 വീടുകളിൽ 102 വീടുകളുടെ പരിശോധനയാണ് ഇന്ന് ആരംഭിക്കുന്നത്. വീടുകളുടെ നിർമ്മാണത്തിൽ അപാകത ഇല്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന പൂർത്തിയാക്കുക. പൂർണ്ണമായും നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയ വീടുകളിലാണ് സംയുക്ത പരിശോധന നടത്തുന്നത്.

വീട് ഗുണഭോക്താക്കൾക്ക് താമസിക്കുന്നതിനായി കൈമാറുന്നതിന് മുമ്പ് വീട്ടുകാരെ ഉൾപ്പെടുത്തികൊണ്ടും പരിശോധന നടത്തും. ആദ്യം ഊരാളുങ്കൽ അധികൃതരാണ് പരിശോധന നടത്തുക. ശേഷം കിഫ്സ്കോൺ അധികൃതരുമായി ചേർന്നുള്ള പരിശോധന നടത്തും. മൂന്നാംഘട്ട പരിശോധനയിലാണ് വീടിന്റെ ഗുണഭോക്താക്കളായവരെയും ഉൾപ്പെടുത്തി പരിശോധിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )