
നിതിന്റെ മരണം : പിടിയിലായ ലോൺ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം
- ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ വിശദമായ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ നിതിൻ്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. മൂന്ന് പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ലോൺആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്‌ണുവിനായി അന്വേഷണം ഊർജ്ജിതം.

ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ വിശദമായ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതിനിടെ നിതിന്റെ മരണം ലോൺ ആപ്പ് ഭീഷണി മൂലം എന്ന വാദം കടുപ്പിക്കുകയാണ് കോളേജ്. എന്നാൽ, പ്രിൻസിപ്പൽ ചേമ്പറിൽ നിതിൻ കൂട്ടവിചാരണയ്ക്ക് വിധേയനായെന്നും ഇതിൽ അന്വേഷണം വേണമെന്നും കുടുംബം ആവർത്തിക്കുന്നു. ഒളിവിലുള്ള പ്രതികളായ ഡോക്‌ടർ എം കെ റാമിനെയും സംഗീത നമ്പ്യാരെയും പിടികൂടാത്തത് ഒത്തുകളിയെന്നും കുടുംബം ആരോപിക്കുന്നു.
CATEGORIES News
TAGS KANNUR
