ഇറാനുമായുള്ള നിർണ്ണായക സമാധാന കരാർ ഇന്ന്

ഇറാനുമായുള്ള നിർണ്ണായക സമാധാന കരാർ ഇന്ന്

  • എന്നാൽ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇറാൻ. ചില ഉപാധികൾ അംഗീകരിച്ചാൽ മാത്രമെ ഇസ്‌ലാമാബാദ് ചർച്ചയിൽ പങ്കെടുക്കൂവെന്ന് ഇറാൻ വ്യക്തമാക്കി.

വാഷിങ്ടൺ: ഇറാനുമായുള്ള നിർണ്ണായക സമാധാന കരാർ ഇന്ന് പാകിസ്താനിലെ ഇസ്ലാമാബാദിൽ വെച്ച് ഒപ്പിടുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.വൈസ് പ്രസിഡന്റ്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല അമേരിക്കൻ സംഘം ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് തിരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ‘ന്യൂയോർക്ക് പോസ്റ്റിന്’ നൽകിയ അഭിമുഖത്തിലും സമാനമായ സൂചനകൾ ട്രംപ് നൽകിയിരുന്നു. വാൻസിനൊപ്പം സ്റ്റീവ് വിറ്റ്കോഫ്, ജറാഡ് കുഷ്നർ എന്നിവരടങ്ങുന്ന സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. അതേസമയം ജെ.ഡി വാൻസ് പാകിസ്‌താനിലേക്ക് ഇനിയും പുറപ്പെട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നാളെയാകും വാൻസ് പുറപ്പെടുകയെന്നാണ് റോയിട്ടേഴ്സ് പറയുന്നത്.എന്നാൽ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇറാൻ. ചില ഉപാധികൾ അംഗീകരിച്ചാൽ മാത്രമെ ഇസ്‌ലാമാബാദ് ചർച്ചയിൽ പങ്കെടുക്കൂവെന്ന് ഇറാൻ വ്യക്തമാക്കി. നാവിക ഉപരോധം പിൻവലിക്കണം എന്നതാണ് ഇതിൽ പ്രധാനമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തസ്ന‌ിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പരിധിവിട്ട ഉപാധികൾ സ്വീകാര്യമല്ലെന്നും പാകിസ്‌താൻ വഴി അമേരിക്കയെ ഇറാൻ അറിയിച്ചിട്ടുണ്ട്.

ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ ഉപേക്ഷിക്കുമെന്നും ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നുമാണ് അമേരിക്കയുടെ പ്രതീക്ഷ. ആണവായുധ പദ്ധതി ഇറാൻ ഉപേക്ഷിക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്‌ച ഇല്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. കരാർ അംഗീകരിച്ചില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയി ട്രംപ് നൽകുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )