തൃശൂർ സ്‌ഫോടനത്തെ ‘ സവിശേഷ ദുരന്തമായി ‘ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു

തൃശൂർ സ്‌ഫോടനത്തെ ‘ സവിശേഷ ദുരന്തമായി ‘ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു

  • അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക വിനിയോഗിക്കുക.

തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തെ ‘ സവിശേഷ ദുരന്തമായി ‘ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ദുരന്തബാധിതർക്ക് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റവന്യൂ മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക വിനിയോഗിക്കുക. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കും. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ആറുമാസക്കാലം ഇവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും.

ഇതിനാവശ്യമായ തുക സർക്കാർ നേരിട്ട് നൽകും. സ്ഫോടനത്തിൽ തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും നാശനഷ്‌ടങ്ങൾ കണക്കാക്കാൻ ജില്ലാ കളക്‌ടർക്ക് നിർദേശം നൽകി.അടിയന്തര സഹായങ്ങൾക്കായി 50 ലക്ഷം രൂപ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.അപകടത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. റിട്ട. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷൻ അധ്യക്ഷനാകും. അപകടസ്ഥലത്ത് നിന്ന് ഇനിയും കണ്ടെത്താനുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. ഇതിനായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘം തൃശ്ശൂരിലെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )