
പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷിക വേളയിൽ ഇന്ത്യയോടുള്ള പിന്തുണ അറിയിച്ച് യൂറോപ്യൻ യൂണിയൻ
- കഴിഞ്ഞ വർഷം നടന്ന ആ ക്രൂരമായ അക്രമത്തെ കടുത്ത ഭാഷയിൽ അപലപിച്ച 27 രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും തള്ളിക്കളയുന്നതായി പ്രഖ്യാപിച്ചു
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷിക വേളയിൽ ഇന്ത്യയോടുള്ള പിന്തുണ അറിയിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തെത്തി. കഴിഞ്ഞ വർഷം നടന്ന ആ ക്രൂരമായ അക്രമത്തെ കടുത്ത ഭാഷയിൽ അപലപിച്ച 27 രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും തള്ളിക്കളയുന്നതായി പ്രഖ്യാപിച്ചു. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരവ് പ്രകടിപ്പിച്ച ഇയു മരിച്ചവരുടെ കുടുംബങ്ങളുടെയും ഇന്ത്യൻ ഭരണകൂടത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

യൂറോപ്യൻ യൂണിയന് പുറമെ ബ്രിട്ടീഷ് ഹൈക്കമ്മീഷനും പഹൽഗാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക പ്രസ്താവന പുറത്തിറക്കി. ലോകത്തെവിടെയുമുള്ള ഭീകരവാദ പ്രവർത്തനങ്ങളെ അപലപിച്ച ബ്രിട്ടൻ, സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇന്ത്യയുൾപ്പെടെയുള്ള പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. പഹൽഗാമിൽ പൊലിഞ്ഞ നിരപരാധികളായ മനുഷ്യരെ ഈ ദിവസം സ്മരിക്കുന്നതായും ലണ്ടൻ അറിയിച്ചു.
