സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന് ഡിഎംകെ വിലയിരുത്തൽ

സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന് ഡിഎംകെ വിലയിരുത്തൽ

  • പോളിംഗ് ശതമാനം കുത്തനെ ഉയർന്ന പെരമ്പൂരിൽ ടിവികെ അധ്യക്ഷൻ വിജയ് ജയിച്ചേക്കുമെന്നും ഡിഎംകെ വിലയിരുത്തുന്നു

ചെന്നൈ : തമിഴ്‌നാട്ടിൽ സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന് ഡിഎംകെ വിലയിരുത്തൽ. പെരമ്പൂരിൽ വിജയ് ജയിച്ചേക്കുമെന്നും ഡിഎംകെ വിലയിരുത്തി. മെയ് നാലിന് സർപ്രൈസ് വിജയം ഉണ്ടാകുമെന്നാണ് എഐഎഡിഎംകെ അവകാശവാദം. സംസ്ഥാനത്ത് 85.15 ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന അവസാന പോളിംഗ് ശതമാനം. തമിഴ്‌നാട്ടിലെ പോളിംഗ് ശതമാനത്തിൽ ചരിത്രം കുറിച്ചെങ്കിലും ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ അസാധാരണമായ വർധന ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നാണ് ഡിഎംകെ വിലയിരുത്തൽ.

പോളിംഗ് ശതമാനം കുത്തനെ ഉയർന്ന പെരമ്പൂരിൽ ടിവികെ അധ്യക്ഷൻ വിജയ് ജയിച്ചേക്കുമെന്നും ഡിഎംകെ വിലയിരുത്തുന്നു. 16 സീറ്റുളള ചെന്നൈ കഴിഞ്ഞ തവണ ഡിഎംകെ സഖ്യം തൂത്തുവാരിയെങ്കിൽ ഇത്തവണ രണ്ടിലധികം സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്നും ആശങ്കയുണ്ട്. എന്നാൽ വിജയ് മത്സരിച്ച രണ്ടാം സീറ്റായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഡിഎംകെ ജയിക്കുമെന്നാണ് ഭരണകക്ഷിയുടെ പ്രതീക്ഷ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )