16കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് 20 കാരനായ ബന്ധു ജീവനൊടുക്കി

16കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് 20 കാരനായ ബന്ധു ജീവനൊടുക്കി

  • കൊലപാതകത്തിന് കാരണം അദിനാന്റെ സ്വഭാവദൂഷ്യം പെൺകുട്ടി തിരിച്ചറിഞ്ഞതാണെന്നും സൂചനയുണ്ട്

കോഴിക്കോട്: മൂഴിക്കലിൽ 16കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് 20 കാരനായ ബന്ധു ജീവനൊടുക്കി. പെൺകുട്ടിയുടെ വീട്ടിലെ രണ്ട് മുറികളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച അദിനാൻ നേരത്തെയും പ്രശ്നമുണ്ടാക്കിയിരുന്നെന്ന് പോലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. പെൺകുട്ടിയുടെ ഉമ്മയുടെ സഹോദരിയുടെ മകനാണ് മരിച്ച അദിനാൻ. പെൺകുട്ടിയുടെ വീട്ടിൽ നിന്നാണ് അദിനാൻ പഠിച്ചതെന്നും ബന്ധുക്കൾ പറയുന്നു. മൂഴിക്കലിലെ 16കാരിയുടെ വീട്ടിൽനിന്ന് ഇയാളെ നേരത്തെ പുറത്താക്കിയിരുന്നു.

ഇന്നലെ ഇയാൾ വീട്ടിൽ എത്തിയത് കള്ള താക്കോൽ സംഘടിപ്പിച്ചാണെന്നാണ് സംശയിക്കുന്നത്.പെൺകുട്ടിയുടെ വീട്ടിലെ സിസിടിവികൾ ഓഫ് ചെയ്ത നിലയിലാണ്. കൊലപാതകത്തിന് കാരണം അദിനാന്റെ സ്വഭാവദൂഷ്യം പെൺകുട്ടി തിരിച്ചറിഞ്ഞതാണെന്നും സൂചനയുണ്ട്. കൊലപാതകം നടക്കുന്ന സമയത്ത് പെൺകുട്ടിയും ഉമ്മയും വല്യുമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ടാണ് നാട്ടുകാർ വീട്ടിലെത്തിയത്. പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവ് ഗൾഫിലാണ്. പിതാവ് നാട്ടിലെത്തിയ ശേഷമായിരിക്കും ഖബറടക്കം നടത്തുകയെന്നും ബന്ധുക്കൾ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )