വാൽപ്പാറ അപകടം : ധനസഹായം വൈകുന്നതായി ആരോപണം

വാൽപ്പാറ അപകടം : ധനസഹായം വൈകുന്നതായി ആരോപണം

  • വിദ്യാഭ്യാസ മന്ത്രിയോടുൾപ്പെടെ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും മഞ്ഞളാംകുഴി അലി ആരോപിച്ചു.

തിരുവനന്തപുരം : വാൽപ്പാറ അപകടം നടന്ന് ഒരാഴ്ച്‌ പിന്നിട്ടിട്ടും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സർക്കാർ ധനസഹായം കിട്ടിയില്ലെന്ന് ആരോപണം. വാൽപ്പാറയിലെ ദുരന്തബാധിതരെ സർക്കാർ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം ചേർന്നപ്പോൾ വാൽപ്പാറയിലെ ദുരിതബാധിതരെ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയോടുൾപ്പെടെ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും മഞ്ഞളാംകുഴി അലി ആരോപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )