കെഎസ്ആർടിസിയിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്ര അനുവദിക്കണം;സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി മേഖലാ കൺവെൻഷൻ

കെഎസ്ആർടിസിയിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്ര അനുവദിക്കണം;സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി മേഖലാ കൺവെൻഷൻ

  • ജില്ലാ ജോ. സെക്രട്ടറി അജയൻ മൂലാട് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടിസീനിയർ സിറ്റിസൻസ് ഫോറം കൊയിലാണ്ടി മേഖല കൺവെൻഷൻ അശോക് ഭവനിൽ നടന്നു. ജില്ലാ ജോ. സെക്രട്ടറി അജയൻ മൂലാട് ഉദ്ഘാടനം ചെയ്തു.ഫോറം പ്രവർത്തകർ നിർബന്ധമായും മുതിർന്നവരിലേക്ക് ഇറങ്ങി പ്രവർത്തന സജീവത വരുത്തണമെന്നും, അവർക്ക് താങ്ങും തണലുമായി നിൽക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. എൻ .കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പൊന്നമ്മ ടീച്ചർ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രവർത്തനങ്ങളിൽ വനിതകളുടെ സാന്നിധ്യം സജീവമാക്കുന്നതിനെ കുറിച്ച് കെ.പി വിജയയും, മുതിർന്നവർ പൊതുസമൂഹവുമായി ചേർന്നു നിന്ന് സംഘടനാ ശാക്തീകരണം നടത്തുന്നതിനെ കുറിച്ച് ഇബ്രാഹിം തിക്കോടിയും സംസാരിച്ചു.

സെക്രട്ടറി ടി .പി രാഘവൻ പ്രവർത്തന റിപ്പോർട്ടും ,ട്രഷറർ അണേല ബാലകൃഷ്ണൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. രാമകൃഷ്ണൻ വി പി ചെങ്ങോട്ടുകാവ്, അശോകൻ എടവന ,ഗോപാലൻ എം.കെ, ശാന്ത കുറ്റിയിൽ, ശ്രീധരൻ സി.എം എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സിയിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്ര നിർബന്ധമായും അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ കൺവെൻഷൻ ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )