സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധന

സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധന

  • പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം : സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് . ചൂട് കൂടിയതോടെയാണ് കണക്കിൽ വർധനവ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം ഇടുക്കിയിലും കണ്ണൂരിലും പാമ്പുകടിയേറ്റ് രണ്ടുപേർ മരിച്ചു. തിരുവനന്തപുരത്ത് മാത്രം അഞ്ചു പേർക്കാണ് ഇന്നലെ പാമ്പിന്റെ കടിയേറ്റത്. പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

താലൂക്ക് മുതലുള്ള ആശുപത്രികളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. അതേസമയം ആശുപത്രിയിൽ മരുന്നുണ്ടെങ്കിലും ആവശ്യത്തിനു ഡോക്ടർമാർ ഇല്ലെന്നാണ് ഉയരുന്ന ആക്ഷേപം. എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )