കൊയിലാണ്ടിയിൽ 30000 പേരെ അംഗങ്ങളാക്കും

കൊയിലാണ്ടിയിൽ 30000 പേരെ അംഗങ്ങളാക്കും

  • സംസ്ഥാന കമ്മിറ്റി അംഗം എൽ യു അഭിത്ത് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:’ലെറ്റ്സ് ഫയർ ജോയിൻ ഡിവൈഎഫ്ഐ’ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് പ്രവർത്തക യോഗം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൽ യു അഭിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി കെ പ്രദീപൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർമാർ ബി പി ബബീഷ് , എൻ ബിജീഷ് എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി ബ്ലോക്കിൽ 30000 പേരെ അംഗങ്ങളായി ചേർക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. ബ്ലോക്ക് സെക്രട്ടറി സി ബിജോയ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കീർത്തന നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )