അമേരിക്കയുമായുള്ള ചർച്ചയ്ക്ക് ഉപാധികൾ മുന്നോട്ട് വെച്ച് ഇറാൻ

അമേരിക്കയുമായുള്ള ചർച്ചയ്ക്ക് ഉപാധികൾ മുന്നോട്ട് വെച്ച് ഇറാൻ

  • സമാധാനപരമായ ആണവ പദ്ധതി ഉപേക്ഷിക്കില്ല എന്നതാണ് ഇറാൻ മുൻപ് പ്രഖ്യാപിച്ച നിലപാട്.

ടെഹ്റാൻ: അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഉപാധികൾ മുന്നോട്ട് വെച്ച് ഇറാൻ. ആണവ പദ്ധതികളുടെ കാര്യത്തിലും ഹോർമുസിലെ ഗതാഗതത്തിലും നിയന്ത്രണങ്ങൾക്ക് വഴങ്ങില്ലെന്നാണ് ഇറാന്റെ തീരുമാനം. ഇക്കാര്യം രേഖാമൂലം പാകിസ്ഥാൻ വഴി അമേരിക്കയെ അറിയിച്ചെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.സമാധാനപരമായ ആണവ പദ്ധതി ഉപേക്ഷിക്കില്ല എന്നതാണ് ഇറാൻ മുൻപ് പ്രഖ്യാപിച്ച നിലപാട്.

ഹോർമുസ് കടക്കാൻ കപ്പലുകളിൽ നിന്ന് ഇറാൻ പണം ഈടാക്കാനും തുടങ്ങിയിരുന്നു. ഈ രണ്ട് കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനിടെ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ സമവായത്തിനായി നയതന്ത്ര ചർച്ചകൾ സജീവമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )