
ശക്തന്റെ തട്ടകത്തിൽ പൂരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു
- ആചാരപ്പെരുമയിൽ ദേശങ്ങൾ ഒന്നിച്ചപ്പോൾ 230 ആമത് പൂരത്തിന് പൗഢമായ പരിസമാപ്തി.
തൃശൂർ: ശക്തന്റെ തട്ടകത്തിൽ പൂരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു. പകൽപ്പൂരത്തിന്റെ മേളം പൂർത്തിയാക്കി തിരുവമ്പാടിയും പാറമേക്കാവും പടിഞ്ഞാറേ നടയിലെത്തിയാണ് ഉപചാരം ചൊല്ലിപ്പിരിഞ്ഞത്. അടുത്ത കൊല്ലം ഏപ്രിൽ 17 നാണ് പൂരം. ആചാരപ്പെരുമയിൽ ദേശങ്ങൾ ഒന്നിച്ചപ്പോൾ 230 ആമത് പൂരത്തിന് പൗഢമായ പരിസമാപ്തി.

പൂര ദിനം ലോകത്തിനായി സമർപ്പിക്കുമ്പോൾ പകൽപ്പൂര ദിനം ദേശത്തിനുള്ളതാണ്.കാലത്ത് ഏഴരയോടെ മണികണ്ഠനാലിൽ നിന്ന് പതിനഞ്ച് ആനകളുടെ അകമ്പടിയോടെ പാറമേക്കാവിലമ്മ എഴുന്നെള്ളി. എറണാകുളം ശിവകുമാർ തിടമ്പേറ്റി. കിഴക്കൂട്ട് അനിയൻമാരാർ മേളപ്രമാണിയായി.പത്തുമണിയോടെ ശ്രീമൂല സ്ഥാനം പന്തലിലേക്ക്. രണ്ടു മണിക്കൂർ നീണ്ട കൊട്ടിക്കലാശം.
CATEGORIES News
TAGS thrissur pooram
