ഏഴ് എംപിമാരുടെ ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം

ഏഴ് എംപിമാരുടെ ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം

  • രാജ്യസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയാണ് 7 ആപ് എംപിമാരുടെ ലയനം അംഗീകരിച്ചതായി വ്യക്തമാക്കുന്നത്.

ഡൽഹി: ആംആദ്‌മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം. രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി. അയോഗ്യത വാദമുയർത്തി എംപിമാർക്കെതിരെ നീങ്ങിയ ആപ് നേതൃത്വം ഇതോടെ കടുത്ത പ്രതിരോധത്തിലായി. രാജ്യസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയാണ് 7 ആപ് എംപിമാരുടെ ലയനം അംഗീകരിച്ചതായി വ്യക്തമാക്കുന്നത്.

106 അംഗങ്ങൾ ബിജെപിക്കുണ്ടായിരുന്ന പട്ടികയിൽ 107-ാമത്തെ അംഗമായി അശോക് മിത്തൽ. രാഘവ് ഛദ്ദ 108-ാമത്തെ അംഗമായി. പട്ടികയിൽ 110-ാമത്തെ അംഗമാണ് സന്ദീപ് പഥക്, 112-ാമത് സ്വാതി മലിവാളും. ബിജെപിക്ക് 7 അംഗങ്ങൾ കൂടിയെത്തിയതോടെ എൻഡിഎയുടെ രാജ്യസഭയിലെ അംഗബലം 148 ആയി. ഈ വർഷാവസാനം ഒഴിവ് വരുന്ന 30 സീറ്റിലെ സാധ്യത കൂടി പരിഗണിച്ചാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷ സംഖ്യയായ 163 തൊടാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )