സമ്മർ സ്പോർട്സ് ക്യാമ്പ് സമാപിച്ചു

സമ്മർ സ്പോർട്സ് ക്യാമ്പ് സമാപിച്ചു

  • സമാപന സമ്മേളനം സർവീസസ് ഫുട്ബോൾ താരം കണാരൻ നടുക്കണ്ടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ജിവി എച്ച്എസ്എസ് കൊയിലാണ്ടി പിടിഎയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 25 ദിവസമായി സ്റ്റേഡിയത്തിൽ നടന്നുവരുന്ന സമ്മർ സ്പോർട്സ് ക്യാമ്പ് ആഘോഷപൂർവ്വം സമാപിച്ചു. ഒട്ടനവധി വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് വിജയകരമായി നടത്തപ്പെട്ടത്. സമാപന സമ്മേളനം സർവീസസ് ഫുട്ബോൾ താരം കണാരൻ നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എ . സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി നവീന ബിജു സ്വാഗതം പറഞ്ഞു. ചടങ്ങിൽ ധന്യ ഒ, ശ്രീലാൽ പെരുവട്ടൂർ, ശ്രീജിത്ത് സ്പീഡ്, വിപിൻദാസ്, ബിന്ദു റാണി, ഷൈജ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷിംന പൂക്കാട് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. കായികരംഗത്ത് വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി വളർത്തുകയും ചെയ്യുന്നതിൽ ക്യാമ്പ് വലിയ പങ്കുവഹിച്ചതായി സംഘാടകർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )