
നിതിൻ രാജിന്റെ മരണം : പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ഇന്ന് ചുമതലയേറ്റേക്കും
- അന്വേഷണ ചുമതലയെന്നും ക്രൈം ബ്രാഞ്ച് എഡിജിപി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരം
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണത്തിനായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാകും അന്വേഷണ ചുമതലയെന്നും ക്രൈം ബ്രാഞ്ച് എഡിജിപി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരം.

നിതിൻരാജിന്റെ മരണവും അതുമായി ബന്ധപ്പെട്ട ലോൺ ആപ്പ് തട്ടിപ്പ് കേസും ഈ പ്രത്യേക സംഘം വിശദമായി അന്വേഷിക്കും. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് 15 ദിവസത്തിനകവും പൂർണ്ണമായ റിപ്പോർട്ട് ഒരു മാസത്തിനകവും സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് എഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്.
CATEGORIES News
TAGS KANNUR
