നിതിൻ രാജിന്റെ മരണം ; അധ്യാപകനെതിരെ ആരോപണവുമായി കൂടുതൽ വിദ്യാർഥികൾ

നിതിൻ രാജിന്റെ മരണം ; അധ്യാപകനെതിരെ ആരോപണവുമായി കൂടുതൽ വിദ്യാർഥികൾ

  • റാം മോശമായി പെരുമാറുന്നയാളാണെന്നാണ് വിദ്യാർഥികൾ പറയുന്നത്

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ നിതിൻ രാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകൻ ഡോ. കെ. റാമിനെതിരെ ആരോപണവുമായി കൂടുതൽ വിദ്യാർഥികൾ. റാം മോശമായി പെരുമാറുന്നയാളാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. മുമ്പ് നടപടി നേരിട്ടിരുന്നുവെന്നും ഇവർ പറയുന്നു.

കോളജിലെ ഓറൽ പാത്തോളജി വിഭാഗം മേധാവിയാണ് ഡോ. കെ. റാം. ജൂനിയർ ബാച്ചിലെ വിദ്യാർഥികൾ പരാതി നൽകിയതിനെ തുടർന്ന് അധ്യാപകനെതിരെ രണ്ട് മാസത്തെ സസ്പെൻഷൻ നടപടി സ്വീകരിച്ചുവെന്ന് കോളജിലെ വിദ്യാർഥി പ്രതികരിച്ചു. പല തരത്തിലും ഡോ. റാം വിദ്യാർഥികളെ അധിക്ഷേപിക്കാറുണ്ട്. ഇത് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ടായിരുന്നു. നിതിൻ രാജിനോട് പറഞ്ഞ കാര്യങ്ങൾ ക്ലാസ്സിൽ ഇല്ലാതിരുന്നതിനാൽ നേരിട്ട് കേട്ടിട്ടില്ല. എന്നാൽ, അത് സത്യമാകുന്ന രീതിയിലാണ് ബാക്കിയുള്ള ക്ലാസുകളിലെ കുട്ടികളോട് ഡോ. റാമിൻ്റെ പെരുമാറ്റം -വിദ്യാർഥിനി പ്രതികരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )