
സാംസ്ക്കാരിക സംഗമവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു
- സംസ്ഥാന സെക്രട്ടരി സി അപ്പുക്കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.
കൊയിലാണ്ടി :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ 34ാം സംസ്ഥാന സമ്മേളന ഭാഗമായി അനുബന്ധ പരിപാടിയായ സാംസ്ക്കാരിക സംഗമവും സംഗീത സായാഹ്നവും കൊയിലാണ്ടി യു എ. ഖാദർ സാംസ്ക്കാരിക പാർക്കിൽ നടന്നു. പി. വി രാജൻ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടരി സി അപ്പുക്കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.

യുദ്ധഭീഷണിയും പൊതു സമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കി കെ.ടി കുഞ്ഞികണ്ണൻ പ്രഭാഷണം നടത്തി.ടി.വി. ഗിരിജ, പി.കെ .ഗോപിനാഥൻ,കെ സുകുമാരൻ, പി. സുധാകരൻ, ടി സുരേന്ദ്രൻ .കെ ഗീതാനന്ദൻ എന്നിവർ പങ്കെടുത്തു. ചേനോത്ത് ഭാസ്‌ക്കരൻ സ്വാഗതവും എം.എം ചന്ദ്രൻ നന്ദിയും പറഞ്ഞു . പ്രഫ.രാജ്മോഹൻ.ഇ കെ മോഹൻ തുടങ്ങിയ ഗായകർ സംഗീത സായാഹ്നവും നടന്നു.
CATEGORIES News
TAGS KOYILANDY
