സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി വേനൽമഴ തുടരും

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി വേനൽമഴ തുടരും

  • മെയ് ഏഴ് വരെ സംസ്ഥാനത്ത് വേനൽമഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത മഴയും ശക്തിയായ കാറ്റും മുൻനിർത്തി ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി,കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്.

മെയ് ഏഴ് വരെ സംസ്ഥാനത്ത് വേനൽമഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും കാറ്റ് വീശാനുമുള്ള സാഹചര്യം മുൻനിർത്തി നാളെ പാലക്കാട് ഇടുക്കി, ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )