പാചകവാതക വില വർധന; ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കിൽ

പാചകവാതക വില വർധന; ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കിൽ

  • 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം.

കൊച്ചി: വാണിജ്യ എൽപിജി സിലിണ്ടറിന് കുത്തനെ വിലകൂട്ടിയതിൽ പ്രതിഷേധവുമായി സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. ഓൺലൈൻ ഭക്ഷണവിതരണവും നിർത്തിവയ്ക്കും. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ തുടങ്ങിയ പ്രമുഖ സംഘടനകൾ സമരത്തിൽ പങ്കാളികളാകും.

കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമുണ്ട്. 993 വിലകൂട്ടിയത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹോട്ടൽ വ്യവസായം തകരുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )