
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്
- ഒരു ഗ്രാം സ്വർണത്തിന്റെ വില 13870 രൂപയായി ഉയർന്നു
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 195 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13870 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 1560 രൂപയുടെ വിലവർധനവുണ്ടായി. 1,10,960രൂപയായാണ് പവൻവില ഉയർന്നത്.

രാജ്യാന്തര വിപണിയിലും സ്വർണത്തിന് വില വർധനവുണ്ടായിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കൂടിയത്. കഴിഞ്ഞ ദിവസം സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കിലേക്ക് എത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില രണ്ട് ശതമാനമാണ് ഉയർന്നത്.
CATEGORIES News
