
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകുന്നതിൽ സിപിഐ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
- പുതിയ മുഖങ്ങൾ നേതൃത്വത്തിലേക്ക് വരണമെന്നാണ് സിപിഐ നിലപാട്.
ന്യൂഡൽഹി: പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകുന്നതിൽ സിപിഐ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പുതിയ മുഖങ്ങൾ നേതൃത്വത്തിലേക്ക് വരണമെന്നാണ് സിപിഐ നിലപാട്. ഇത് സിപിഐ സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കുമെന്നാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ഉണ്ടായ പരാജയത്തിൻ്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ ചാരുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഘടകകക്ഷിയായ സിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത്രയും വലിയൊരു പരാജയം എൽഡിഎഫ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഐ കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു.
CATEGORIES News
