
കേരളത്തിൽ വേനൽ മഴ ശക്തമാവും
- ജനങ്ങൾ കൃത്യമായ ജാഗ്രത പുലർത്തുന്നതിനായി കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകളും പുറപ്പെടുവിപ്പിച്ചിരുന്നു.
തിരുവനന്തപുരം : കേരളത്തിൽ വേനൽ മഴ ശക്തമായിരിക്കുകയാണ്. എല്ലാ ദിവസവും ഇപ്പോൾ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയുണ്ടാകാറുണ്ട്. ജനങ്ങൾ കൃത്യമായ ജാഗ്രത പുലർത്തുന്നതിനായി കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകളും പുറപ്പെടുവിപ്പിച്ചിരുന്നു.
ഇപ്പോൾ കോട്ടയം ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കു കയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
CATEGORIES News
