
മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ അജ്ഞാത സംഘത്തിന്റെ ശ്രമം
സംഭവത്തിൽ കുട്ടിയുടെ പിതാവ് മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കോഴിക്കോട് : മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ അജ്ഞാത സംഘത്തിന്റെ ശ്രമം. മുക്കം ആനയാംകുന്ന് കാരമൂല ജങ്ഷനു സമീപത്തുവെച്ചാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒമ്നി വാഹനത്തിൽ എത്തിയവർ കുട്ടിയുടെ കൈയ്യിൽ പിടിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി.

സംഭവത്തിൽ കുട്ടിയുടെ പിതാവ് മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
CATEGORIES News
