മുഖ്യമന്ത്രിസ്ഥാനം ചർച്ചകൾ ശുഭകരമായി മുന്നോട്ട് പോകുകയാണെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ്

മുഖ്യമന്ത്രിസ്ഥാനം ചർച്ചകൾ ശുഭകരമായി മുന്നോട്ട് പോകുകയാണെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ്

  • ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം ബാംഗ്ലൂർ വഴി കണ്ണൂർ എയർപോർട്ടിൽ എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്

കണ്ണൂർ : നേതൃത്വത്തെ സംബന്ധിച്ച ചർച്ചകൾ ശുഭകരമായി മുന്നോട്ട് പോകുകയാണെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം ബാംഗ്ലൂർ വഴി കണ്ണൂർ എയർപോർട്ടിൽ എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ചർച്ചകളിൽ സമാധാനക്കുറവൊന്നുമില്ലെന്നും എല്ലാവരും സംതൃപ്തരാണെന്നും വളരെ ശുഭോദർക്കമായ ചർച്ചകളാണ് നടന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.വിവാദപരമായ നടപടികൾ ഒഴിവാക്കാൻ എല്ലാവരും ചേർന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ പ്രതിഫലനം ഇപ്പോൾ കണ്ടുതുടങ്ങിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമാണ് ഇക്കാര്യം പ്രഖ്യാപിക്കേണ്ടത്. മാനദണ്ഡങ്ങളെല്ലാം അവരുടെ മുന്നിലുണ്ടെന്നും ഘടകകക്ഷികളുമായുള്ള കാര്യങ്ങൾ അവർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )