എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ മാറ്റമില്ല

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ മാറ്റമില്ല

  • ഇന്ന് ചേരുന്ന പരീക്ഷാ ബോർഡ് യോഗത്തിന് ശേഷം അന്തിമ തീരുമാനമാകും.

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം വെള്ളിയാഴ്‌ തന്നെ. പ്രഖ്യാപന തീയതിയിൽ മാറ്റം ഉണ്ടാകില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടർ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി. ഇന്ന് ചേരുന്ന പരീക്ഷാ ബോർഡ് യോഗത്തിന് ശേഷം അന്തിമ തീരുമാനമാകും.

ഈ മാസം 15ന് ഫലം പ്രസിദ്ധീകരിക്കുമെന്നാണ് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്. ഇതേ തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. തുടർ നടപടി പൂർത്തിയാക്കി വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവനും പൂർത്തിയാക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )