കഥകളി പരിശീലന കോഴ്സിന് തുടക്കമാവുന്നു

കഥകളി പരിശീലന കോഴ്സിന് തുടക്കമാവുന്നു

  • 100 മണിക്കൂർ പരിശീലനം ലഭിക്കുന്ന വിധത്തിൽ 4 സെമസ്റ്ററുകളിലാണ് കോഴ്സ് പൂർത്തിയാവുന്നത്

കൊയിലാണ്ടി:ചേലിയ കഥകളി വിദ്യാലയത്തിൽ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കഥകളി പരിശീന കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. പൂർണ്ണമായും സൗജന്യമായി നടത്തി വരുന്ന ഈ കോഴ്സിന്റെ കാലാവധി രണ്ടു വർഷമാണ്. തുടർച്ചയായി കഴിഞ്ഞ ഇരുപത് വർഷമായി നടന്നു വരുന്ന പരിശീലന പരിപാടിയുടെ ഇരുപത്തി ഒന്നാമത് ബാച്ച് മെയ് 31 ഞായറാഴ്ച ആരംഭിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 3.30മുതൽ 5.30 വരെയാണ് പരിശീലനം. അധിക പരിശീലനം ആവശ്യമുള്ളവർക്ക് അതിനുള്ള സാഹചര്യവും ഉണ്ട്.100 മണിക്കൂർ പരിശീലനം ലഭിക്കുന്ന വിധത്തിൽ 4 സെമസ്റ്ററുകളിലാണ് കോഴ്സ് പൂർത്തിയാവുന്നത്. ഓരോ സെമസ്റ്ററിലും തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ ഉണ്ടാവും.

രണ്ടു വർഷ കോഴ്സ് വിജയകരമായി ( 4 സെമസ്റ്ററുകൾ ) പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്. തുടർ പഠന സാധ്യതയും ലഭ്യമാണ്.കഥകളി വേഷം, ചെണ്ട, കഥകളി സംഗീതം, മദ്ദളം, ചുട്ടിയും കോപ്പു നിർമ്മാണവും എന്നീ മേഖലകളിലാണ് പരിശീലന പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാമണ്ഡലം പ്രേംകുമാർ, കലാമണ്ഡലം ശിവദാസ്, കലാനിലയം ഹരി, കലാനിലയം പത്മനാഭൻ എന്നിവരാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നല്കുന്നത്.8 -25 പ്രായപരിധിയിൽ പെട്ടവർക്ക് അപേക്ഷിക്കാം. A4 ഷീറ്റിൽ തയ്യാറാക്കുന്ന അപേക്ഷകൾ മെയ് 25 ന് മുമ്പ് കഥകളി വിദ്യാലയത്തിൽ ലഭിച്ചിരിക്കണം. അപേക്ഷ അയക്കേണ്ട വിലാസം : സെക്രട്ടറി, കഥകളി വിദ്യാലയം, ചേലിയ ( Po ), കൊയിലാണ്ടി, 673306.പേര്, ജനന തിയ്യതി, പഠിക്കുന്ന ക്ലാസ്, പരിശീലനമാഗ്രഹിക്കുന്ന വിഭാഗം, അച്ഛൻ, അമ്മയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം.വിശദാംശങ്ങൾക്ക് ഇനിപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.9446731610, 99473169681,9446258585

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )