ഒടുവിൽ സാരംഗ് രാജീവിന് യുവനടന്റെ സ്നേഹ സാന്ത്വനം . വഴിയൊരുക്കിയത് ഗാനസ്‌മൃതി.

ഒടുവിൽ സാരംഗ് രാജീവിന് യുവനടന്റെ സ്നേഹ സാന്ത്വനം . വഴിയൊരുക്കിയത് ഗാനസ്‌മൃതി.

  • ഗുരുവായൂരപ്പന്റെ മുൻപിൽ കരഞ്ഞു കൊണ്ടുള്ള ആ പാട്ട് അത് യുവനടന്റെ മനസ്സ് ഇളക്കി ഒപ്പം ആ പാട്ട് കേട്ട ശ്രോതാക്കളുടേയും

“കണ്ണീരിൽ എഴുതിയ കവിത “ഈ തലക്കെട്ടിൽ ഏപ്രിൽ 15-ന് ഗാനസ്‌മൃതിയിൽ “സാരംഗ് രാജീവ് “എന്ന കൊച്ചു ഗായകന്റെ കണ്ണീരുപ്പ് കലർന്ന ജീവിതം ഇതൾ വിടർത്തിയത് ശശീന്ദ്രൻ കൊയിലാണ്ടി. വൻ പ്രചാരണം ആണ് ആ ലേഖനത്തിന് കിട്ടിയത്. അത് വായിച്ചതോ മലയാള സിനിമയിലെ സൂപ്പർ നടന്മാരിൽ പലരും. ആ കൂട്ടത്തിൽ പേരു പറയരുത് എന്ന നിർദ്ദേശവുമായി ഒരു യുവനടൻ ഒരു തുക ഗായകന് ചികിത്സാ ചെലവിലേക്ക് നൽകി. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് ആണ് ഈ ലേഖകനുമായി ആശയവിനിമയം നടത്തിയത്. ആ ലേഖനം ആഴത്തിൽ മനസ്സിനെ തൊട്ട് എന്നുള്ള നടന്റെ കമന്റ്‌ സുഹൃത്ത് അറിയിച്ചു. വലിയ ഒരു ആശ്വാസമാണ് ആ കുടുംബത്തിന് ഇത് നൽകിയത്. അഞ്ച് ഓപ്പറേഷൻ അതിന് അരക്കോടി ചിലവ്. ഇപ്പോൾ മാസം 18000₹ ഇൻജക്ഷൻ ചെയ്യാൻ ഇതൊക്ക ഗാനസ്‌മൃതിയിൽ എഴുതി. ഒരു പിടി അവിൽ പൊതി വാങ്ങിക്കാൻ പോലും പണമില്ലാതെ ഗുരുവായൂരപ്പന്റെ മുൻപിൽ കരഞ്ഞു കൊണ്ടുള്ള ആ പാട്ട് അത് യുവനടന്റെ മനസ്സ് ഇളക്കി ഒപ്പം ആ പാട്ട് കേട്ട ശ്രോതാക്കളുടേയും.

വിഷുവിന് എല്ലാ ആഘോഷങ്ങളും മാറ്റിവച്ച് സാരംഗ് എന്ന കൊച്ചു ഗായകന് വേണ്ടി ഈ ലേഖകൻ പ്രവർത്തിച്ചു. മൂന്നു ദിവസം തുടർച്ചയായി അവന്റെ പാട്ട് ഇട്ടു. ഒടുവിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം. ഗാനസ്‌മൃതിക്ക് പൊൻ തിളക്കം. വലിയ കൃഷ്ണ ഭക്തൻ ഒന്നുമല്ല ഈയുള്ളവൻ പക്ഷെ അന്ന് കൃഷ്ണന്റെ ഫോട്ടോ (ഭാര്യ കൃഷ്ണ ഭക്തിയു ള്ളവൾ)യ്ക്ക് മുൻപിൽ വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചത് സത്യമായിട്ടും ഇവിടെ എഴുതുന്നു “ഈ ലേഖനം മലയാള സിനിമയിലെ ഒരു ഉന്നത സുമനസ്സുള്ള വ്യക്തി വായിക്കാൻ അവസരം ഭാഗ്യം ഉണ്ടാക്കി തരണേ എന്ന്. അത് സത്യമായി. ഞങ്ങളുടെ ഉദ്ദേശം ലക്ഷ്യത്തിൽ എത്തിയതിൽ ഞങ്ങൾക്കും സന്തോഷം. ആ നന്മ മനസ്സുള്ള യുവനടന് സ്നേഹവും ആദരവും അറിയിക്കുന്നു.

✍️ശശീന്ദ്രൻ കൊയിലാണ്ടി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )