
കണ്ണൂരിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദ്ദേശം
- ജില്ലയിൽ ഡെങ്കിപ്പനി കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കണ്ണൂർ: കണ്ണൂർ ജില്ലയിൽ മഴ കനത്തതോടെ പകർച്ചവ്യാധികൾ വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ. നിലവിൽ 42,376 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ജില്ലയിൽ ഡെങ്കിപ്പനി കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജില്ലയിൽ ഇതുവരെ 237 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും മൂന്ന് മരണങ്ങൾ സംഭവിക്കുകയും ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തത് (22 എണ്ണം). അഴീക്കോട്, എടക്കാട്, കുന്നോത്തുപറമ്പ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
CATEGORIES News
