
കേരളത്തിന്റെ വികസനത്തിന് അതിവേഗ പാത അനിവാര്യമാണെന്ന്തോമസ് ഐസക്
- രാഗാ റെയിൽ എന്ന് വേണമെങ്കിൽ വിളിക്കാം എന്ന് അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അതിവേഗ പാത അനിവാര്യമാണെന്നും അതിന് യുഡിഎഫ് സർക്കാർ കെ റെയിൽ പേര് മാറ്റി വിളിച്ചാലും കുഴപ്പമില്ലെന്ന് സിപിഎം നേതാവ് തോമസ് ഐസക്. കെ റെയിൽ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സർക്കാരിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു ഐസക്.കേരളത്തിൽ ഇങ്ങനെയൊരു അതിവേഗ പാതവേണോ എന്ന കാര്യത്തിൽ വ്യക്തത വേണം. രാഗാ റെയിൽ എന്ന് വേണമെങ്കിൽ വിളിക്കാം എന്ന് തോമസ് ഐസക്ക് പറഞ്ഞു.

കേരളത്തിലുള്ളവരെല്ലാം കാറെടുത്ത് തെക്ക് വടക്ക് ഓടണമെന്നാണോ ഇവർ പറയുന്നത്. റോഡ് മുഖേന ദീർഘദൂര യാത്ര ചെയ്യുന്നവരെ ട്രെയിനിലേക്ക് മാറ്റാൻ പറ്റണം. അങ്ങനെ സാധിക്കണമെങ്കിൽ അതിവേഗ പാതവേണം. ഇനി ഇത് വേണ്ടെങ്കിൽ ബദൽ എന്താണെന്ന് പറയണം. കേരളത്തിന്റെ വികസനത്തിന് മുന്നോട്ടുള്ള പോക്കിന് അതിവേഗ പാത അനിവാര്യമാണ്’ ഐസക് പറഞ്ഞു.
CATEGORIES News
