ബിനീഷ് കൊടിയേരിയുടെ അംഗത്വം;പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിച്ചിട്ട് മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ബിനീഷ് കൊടിയേരിയുടെ അംഗത്വം;പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിച്ചിട്ട് മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

  • പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ പുനഃപരിശോധനയില്ലെന്ന് എം.വി.ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയി

കണ്ണൂർ: ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം നൽകുന്നത് പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിച്ചിട്ട് മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബിനീഷ് കോടിയേരിക്ക് അംഗത്വം നൽകാത്തത് സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് ഗോവിന്ദൻറ പ്രതികരണം. ബിനീഷിന് അംഗത്വം നൽകണമെന്ന് പറയുന്നവർ ഫലം വന്നശേഷം അദ്ദേഹമിട്ട കുറിപ്പ് ശ്രദ്ധിച്ചിരുന്നോ.അതുകൂടിയെല്ലാം നോക്കിയിട്ട് വേണം അംഗത്വംനൽകണമെന്ന് ആവശ്യപ്പെടാനെന്നും ഗോവിന്ദൻ പറഞ്ഞു.

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ പുനഃപരിശോധനയില്ലെന്ന് എം.വി.ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പി.ബിയുടെ അംഗീകാരം വാങ്ങിയിരുന്നതായും പാർട്ടി യോഗങ്ങളിൽ വിമർശനമെന്നത് മാധ്യമസൃഷ്ടിയെന്നും ഗോവിന്ദൻ പറഞ്ഞു. സെക്രട്ടറിക്ക് നേരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച ചോദ്യത്തിന് ഞങ്ങളെയല്ലാതെ പിന്നെ ആരെ വിമർശിക്കാനെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. അതേസമയം, തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഇന്നുമുതൽ താഴെത്തട്ടിലേക്ക് സിപിഐഎം. ഏരിയ കമ്മിറ്റിയിൽ ഉള്ള വിലയിരുത്തൽ ആണ് ഇന്ന് ആരംഭിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )