
നാല് വടക്കൻ ജില്ലകളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് കെഎസ് ഇബി
- കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത
തിരുവനന്തപുരം: നാല് വടക്കൻ ജില്ലകളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് കെഎസ് ഇബി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത.

പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ 3-മത് നമ്പർ 500 എം.വി.എ. ട്രാൻസ്ഫോർമറിന്റെ 220 കെ.വി. ബുഷിങ്ങിൽ തകരാർ സംഭവിച്ച ഈ ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപണികൾക്ക് വൈദ്യുതി നിയന്ത്രണം വേണ്ടിവരും’ കെഎസ്ഇബി അറിയിച്ചു.
CATEGORIES News
