ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾക്ക് ഹണീഷ് ഡ്രൈവിംഗ് സ്കൂൾ ക്ലോക്ക് ടവർ സമർപ്പിച്ചു

ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾക്ക് ഹണീഷ് ഡ്രൈവിംഗ് സ്കൂൾ ക്ലോക്ക് ടവർ സമർപ്പിച്ചു

  • ഹണിഷ് ഡ്രൈവിംഗ് സ്കൂൾ ഉടമ ഇ. മോഹൻദാസിന്റെ ഓർമ്മയ്ക്കായാണ് ഹണിഷ് ഡ്രൈവിംഗ് സ്കൂൾ ഈ ക്ലോക്ക് സ്കൂളിന് സമർപ്പിച്ചത്

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾക്ക് സമയത്തിന്റെ വില ഓർമ്മിപ്പിക്കുന്നതും സ്കൂളിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതുമായ മനോഹരമായ ക്ലോക്ക് ടവർ സമർപ്പിച്ചു. ഹണിഷ് ഡ്രൈവിംഗ് സ്കൂൾ ഉടമ ഇ. മോഹൻദാസിന്റെ ഓർമ്മയ്ക്കായാണ് ഹണിഷ് ഡ്രൈവിംഗ് സ്കൂൾ ഈ ക്ലോക്ക് സ്കൂളിന് സമർപ്പിച്ചത്. ചടങ്ങ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.


സമയത്തിന്റെ പ്രാധാന്യം വിദ്യാർത്ഥി ജീവിതത്തിൽ വളരെ വലുതാണെന്നും ഓരോ നിമിഷവും കൃത്യമായി വിനിയോഗിക്കുമ്പോഴാണ് വിജയത്തിലേക്കുള്ള യാത്ര ശക്തമാകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളിൽ സമയനിഷ്ഠയും ഉത്തരവാദിത്തബോധവും വളർത്താൻ ഇത്തരം മാതൃകാപരമായ സംഭാവനകൾ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ് എസ് ജി കൺവീനർ എം ജി ബൽരാജ് സ്വാഗതം പറഞ്ഞു. എസ് എസ് ജി ചെയർമാൻ സി ജയരാജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൻ വി പ്രദീപ് കുമാർ, പി ടി എ പ്രസിഡണ്ട് സജീവ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ്, പ്രധാനാധ്യാപിക ടി ഷജിത, സ്റ്റാഫ് സെക്രട്ടറി നവീന എം, ഒഎസ്എഫ് കൺവീനർ എൻ വി വത്സൻ, എസ് എം സി ചെയർമാൻ പ്രവീൺ കുമാർ, അഡ്വ. സുനിൽ മോഹൻ, സൗമിനി മോഹൻദാസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
എസ് എസ് ജി ട്രഷറർ ശ്രീലാൽ പെരുവട്ടൂർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )