വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സർക്കാരാണ് യു ഡി എഫിന്റേത് എന്ന് തെളിയിക്കുന്നതാണ് നയപ്രഖ്യാപനമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്

വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സർക്കാരാണ് യു ഡി എഫിന്റേത് എന്ന് തെളിയിക്കുന്നതാണ് നയപ്രഖ്യാപനമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്

  • കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന കള്ളപ്രചരണം ആവർത്തിക്കാനാണ് നയപ്രഖ്യാപനത്തിൽ ഉടനീളം ശ്രമം നടന്നത്

തിരുവനന്തപുരം: വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സർക്കാരാണ് യു ഡി എഫിന്റേത് എന്ന് തെളിയിക്കുന്നതാണ് നയപ്രഖ്യാപനമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ബി ജെ പിയേയും കേന്ദ്ര സർക്കാരിനെയും വാക്കുകൊണ്ട് പോലും വിമർശിക്കാത്ത നയമാണ് സംസ്ഥാന സർക്കാരിനെന്ന് നയപ്രഖ്യാപനം വ്യക്തമാക്കുന്നുവെന്നും സി പി എം പ്രസ്താവനയിലൂടെ വിമർശിച്ചു. കേന്ദ്രവും ബി ജെ പിയും തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളെക്കുറിച്ചും, സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്രത്തിന്റെ സമീപനങ്ങളെക്കുറിച്ചും സർക്കാരിന് ഒരു വിയോജിപ്പുമില്ല. സാമ്പത്തിക ഫെഡറലിസത്തെ തകർക്കുകയും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്നതിനോട് സഹകരിച്ച് മുന്നോട്ടുപോകാനാണ് യു ഡി എഫ് സർക്കാർ തയ്യാറെടുക്കുന്നത്.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന കള്ളപ്രചരണം ആവർത്തിക്കാനാണ് നയപ്രഖ്യാപനത്തിൽ ഉടനീളം ശ്രമം നടന്നത്. റിസർവ് ബാങ്കിന്റെ കണക്കുകൾ അനുസരിച്ച് 5,429 കോടി രൂപ ട്രഷറിയിൽ ബാക്കിവെച്ചുകൊണ്ടാണ് ഇടതുസർക്കാർ ഭരണം അവസാനിപ്പിച്ചത്. പൊതുകടം വൻതോതിൽ കുറയ്ക്കാൻ കഴിഞ്ഞ സർക്കാരായിരുന്നു എൽ ഡി എഫിന്റേത്. കടബാധ്യതയിൽ രാജ്യത്തെ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. കേന്ദ്രം അടിച്ചേൽപ്പിക്കുന്ന ഉപരോധ സമാനമായ സാമ്പത്തിക അടിച്ചമർത്തലാണ് കേരളത്തിന്റെ മുന്നേറ്റത്തിന് തടസമായുള്ളത്. ആ നീക്കങ്ങൾക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ, കേരളത്തെ മുന്നോട്ട് നയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ കുറ്റപ്പെടുത്താനാണ് യു ഡി എഫ് ശ്രമമെന്നും സി പി എം വിമർശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )