സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം

  • പലയിടങ്ങളിലും പതിനഞ്ച് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമുണ്ടായി.

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് പലയിടങ്ങളിലും പതിനഞ്ച് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമുണ്ടായി. വൈകിട്ട് ഏഴിന് ശേഷം വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി നേരത്തേ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. വൈദ്യുതി ലഭ്യതയിൽ പ്രശ്നങ്ങളുണ്ടെന്നായിരുന്നു മന്ത്രി സണ്ണി ജോസഫ് നേരത്തേ പറഞ്ഞത്.ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രൂക്ഷമായിരിക്കുന്നത്. എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും തിരിച്ചടിയാണെന്നാണ് കെഎസ്ഇബി പറയുന്നത്.

വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചിട്ടുണ്ട്.വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായിട്ടുണ്ടെന്നും കെഎസ്ഇബി പറയുന്നു. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ചത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസത്തെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു. കെഎസ്ഇബി ഡാമുകളിൽ ആകെ സംഭരണ ശേഷിയുടെ 28 ശതമാനം ഡാമുകളിൽ ആകെ സംഭരണ ശേഷിയുടെ 28 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ ദിവസത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 24 ദശലക്ഷം യൂണിറ്റാണ്. ഉപഭോഗമാകട്ടെ 86.46 ദശലക്ഷം യൂണിറ്റും. കേന്ദ്ര വിഹിതവും ഉയർന്ന വില നൽകിയുള്ള വൈദ്യുതി കരാറുകളും വഴിയാണ് നിലവിൽ പിടിച്ചുനിൽക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )