
സംസ്ഥാന പോലീസിൽ അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങി സർക്കാർ
- ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എച്ച്. വെങ്കിടേഷിനെ മാറ്റും
തിരുവനന്തപുരം: സംസ്ഥാന പോലീസിൽ അടിമുടി അഴിച്ചുപണിക്ക് സർക്കാർ. ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എച്ച്. വെങ്കിടേഷിനെ മാറ്റും. ക്രൈം ബ്രാഞ്ച് തലപ്പത്തേക്ക് എഡിജിപി എസ്. ശ്രീജിത്തിനെ ചുമതലപ്പെടുത്തിയേക്കും.

ഇന്റലിജൻസ് മേധാവി പി. വിജയൻ സുപ്രധാന ചുമതലയിലേക്ക് എത്താനും സാധ്യതയുണ്ട്. മനോജ് എബ്രഹാം വിജിലൻസ് മേധാവിയായി തുടരുമെന്നാണ് റിപ്പോർട്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും
CATEGORIES News
