
മാസപ്പടി കേസിൽ ടി.വീണ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല
- ആരോഗ്യകാരണങ്ങളാൽ ഹാജരാകാനാകില്ലെന്നാണ് അറിയിച്ചത്.
തിരുവനന്തപുരം: മാസപ്പടി കേസിൽ ടി.വീണ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ആരോഗ്യകാരണങ്ങളാൽ ഹാജരാകാനാകില്ലെന്നാണ് അറിയിച്ചത്. സാവകാശം നൽകണമെന്നും വീണ തൈക്കണ്ടിയിൽ ഇഡിയെ അറിയിച്ചു. കേസിൽ ഇഡിക്ക് മുന്നിലെത്തുന്ന വീണക്ക് കുരുക്കായിരിക്കുകയാണ് എസ്എഫ്ഐഒയുടെ കണ്ടെത്തലുകൾ. ഐടി സേവനങ്ങൾ ഒന്നും തന്നെ ലഭ്യമാക്കാതെ മാസം തോറും വലിയ തുക സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ റിപ്പോർട്ടിലുള്ളത്.

സിഎംആർഎല്ലുമായുള്ള ഇടപാടുകൾക്ക് പുറമെ ശശിധരൻ കർത്തയുടെഎംപവർ ഇന്ത്യ കാപിറ്റൽ ലിമിറ്റഡുമായുള്ള വീണയുടെ ബന്ധവും ഇടപാടുകളും ഇഡിയുടെ ചോദ്യപരിധിയിലേക്കെത്തും.. അതേസമയം നാളെ കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് ടി.വീണക്കും സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഇഡി സമൻസ് അയച്ചിട്ടുള്ളത്.
CATEGORIES News
