ടാഗോർ ഹാൾ ഉയരണം; കോഴിക്കോടിന്റെ സാംസ്‌കാരിക ഹൃദയം വീണ്ടും തുടിക്കണം

ടാഗോർ ഹാൾ ഉയരണം; കോഴിക്കോടിന്റെ സാംസ്‌കാരിക ഹൃദയം വീണ്ടും തുടിക്കണം

  • പഴയ ടാഗോർ ഹാൾ നിലനിന്നിരുന്ന ഗേറ്റിന് മുന്നിൽ സായാഹ്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

കോഴിക്കോടിന്റെ കലാ-സാംസ്‌കാരിക ചരിത്രത്തിൽ മായാത്ത ഇടം നേടിയ ടാഗോർ ഹാൾ തകർന്നുപോയത് നഗരത്തിന്റെ സാംസ്‌കാരിക മനസ്സിനേറ്റ വലിയ മുറിവാണ്. ഓർമകൾ മാത്രമായി ടാഗോർ ഹാൾ അവശേഷിക്കരുത്. അതിന്റെ പുനർനിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന ആവശ്യമുയർത്തി ടാഗോർ ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക്, പഴയ ടാഗോർ ഹാൾ നിലനിന്നിരുന്ന ഗേറ്റിന് മുന്നിൽ സായാഹ്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാനുള്ള ഈ ജനകീയ മുന്നേറ്റത്തിൽ പൊതുജനങ്ങളുടെയും കലാ-സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകരുടെയും സജീവ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.ടാഗോർ ഹാൾ വെറുമൊരു കെട്ടിടമല്ല; അത് കോഴിക്കോടിന്റെ സാംസ്‌കാരിക സ്വത്വമാണ്. ആ സ്വത്വം വീണ്ടെടുക്കാൻ നമുക്ക് ഒരുമിക്കാം .ടാഗോർ ഫൗണ്ടേഷൻ കേരള

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )