തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു

  • തോന്നക്കൽ പുത്തൻതോപ്പ് ചാക്ക എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥീരികരിച്ചത്.

തിരുവനന്തപുരം :തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. തോന്നക്കൽ പുത്തൻതോപ്പ് ചാക്ക എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥീരികരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയാനും രോഗ പകർച്ചയുടെ ഉറവിടം കണ്ടെത്താനും നടപടികളാരംഭിച്ചു. പകർച്ചവ്യാധി ഭീതിയിലാണ് കേരളം. വയനാടിനും കൊല്ലത്തിനും പുറമേയാണ് തലസ്ഥാന ന ഗരിയിലും ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയനാട് കോളിയോടി മാർ ബസേലിയോസ് സ്‌കൂളിൽ ഒരു കുട്ടിക്ക് കൂടി ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോ ഗം ബാധിച്ച കുട്ടികളുടെ എണ്ണം ഒൻപതായി.

ഏഴ് സാംപിളുകളുടെ പരിശോധനാഫലം ഇനിയും വരാനുണ്ട്. കൊല്ലം ജില്ലയിലെ പരവൂർ പാലത്തറ മേഖലയിലെ 2 വിദ്യാർത്ഥികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )