
വിഡി സതീശൻസർക്കാരിന്റെ ആദ്യ ബജറ്റ് ജനകീയ ,ക്ഷേമ പ്രവർത്തനങ്ങളിൽ ഊന്നിയാകാൻ സാധ്യത
- ഇന്ദിരാ ഗ്യാരണ്ടികളിൽ ഊന്നിയുള്ള കാര്യങ്ങൾ ഊന്നിയുള്ള കാര്യങ്ങൾ ആയിരിക്കും പ്രധാനമായും ബജറ്റിൽ ഉണ്ടാവുക.
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ജനകീയ ,ക്ഷേമ പ്രവർത്തനങ്ങളിൽ ഊന്നിയാകാൻ സാധ്യത.പെൻഷൻ പ്രായം കൂട്ടണമെന്ന് ശുപാർശയുണ്ടെങ്കിലും അത് അംഗീകരിക്കാൻ സാധ്യത കുറവാണ്.ക്ഷേമ പെൻഷൻ 100 രൂപയെങ്കിലും വർധിപ്പിച്ചേക്കും. വരുമാനം കണ്ടെത്താൻ മദ്യത്തിന്റെ വില കൂട്ടുന്നതും ഭൂമിയുടെ ന്യായവില ഉയർത്തുന്നതും പരിഗണനയിലുണ്ട്. ജനങ്ങളുടെ കയ്യടി കിട്ടാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. ഇന്ദിരാ ഗ്യാരണ്ടികളിൽ ഊന്നിയുള്ള കാര്യങ്ങൾ ഊന്നിയുള്ള കാര്യങ്ങൾ ആയിരിക്കും പ്രധാനമായും ബജറ്റിൽ ഉണ്ടാവുക.

ഉമ്മൻചാണ്ടിയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. കോളേജ് വിദ്യാർത്ഥിനികൾക്കുള്ള പ്രതിമാസ ആയിരം രൂപ വിതരണം എന്നിവ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. സ്ത്രീ സൗജന്യ യാത്ര നടപ്പാക്കിയതിനാൽ കെഎസ്ആർടിസിക്ക് കൂടുതൽ പണം ബജറ്റിൽ നീക്കി വെച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.പെൻഷൻ പ്രായം 58 ആക്കണമെന്ന ധവള പത്രത്തിലെ ശുപാർശ ഇത്തവണ സർക്കാർ അംഗീകരിക്കാൻ സാധ്യത കുറവാണ്. ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലും അത് വേഗത്തിൽ നടപ്പാക്കുമെന്ന പ്രഖ്യാപനം ഉണ്ടായേക്കില്ല.ശമ്പളപരിഷ്കര ണം 10 വർഷത്തിൽ ഒരിക്കൽ മതിയെന്ന ശുപാർശ അംഗീകരിക്കപ്പെടുമെന്നാണ് സൂചന. ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക വിതരണം ചെയ്യുന്നതിനൊപ്പം മുൻകൂറായി ഒരു ഗഡുവെങ്കിലും നൽകുന്നതും പരിഗണനയിലുണ്ട്.
