വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ പാർട്ടിയുടെ മുന്നേറ്റത്തിനായി നിരവധി നിർദ്ദേശങ്ങൾ ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ പാർട്ടിയുടെ മുന്നേറ്റത്തിനായി നിരവധി നിർദ്ദേശങ്ങൾ ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

  • പാർട്ടി വിദ്യാഭ്യാസത്തിനായി ആപ്പ് രൂപീകരിക്കാനും ആർ എസ് എസ് മുന്നേറ്റം തടയാൻ ആരാധനാലയങ്ങളിൽ പാർട്ടി പ്രവർത്തകർ സജീവമാകാനും സി പി എം തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേരുന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ പാർട്ടിയുടെ മുന്നേറ്റത്തിനായി നിരവധി നിർദ്ദേശങ്ങൾ ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി വിദ്യാഭ്യാസത്തിനായി ആപ്പ് രൂപീകരിക്കാനും ആർ എസ് എസ് മുന്നേറ്റം തടയാൻ ആരാധനാലയങ്ങളിൽ പാർട്ടി പ്രവർത്തകർ സജീവമാകാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. പാർട്ടി അണികളും ജനങ്ങളും തമ്മിലുള്ള ബന്ധം കുറഞ്ഞുപോകുന്നുണ്ടെന്നും ബ്രാഞ്ച്, ഏരിയ കമ്മിറ്റികൾ മുതൽ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ കൂടുതൽ ഫലപ്രദമായി ഇടപെടണമെന്നും നിർദേശമുണ്ട്.അടിയന്തര സംശയനിവാരണത്തിനും പാർട്ടി വിദ്യാഭ്യാസത്തിനുമായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കാൻ യോഗത്തിൽ ധാരണയായെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

വലതുപക്ഷവൽക്കരണത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം
നടത്താനും നവമാധ്യമ രംഗത്ത്പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും സംസ്ഥാന
സമിതി തീരുമാനിച്ചിട്ടുണ്ട്.ക്ഷേത്രങ്ങളിലും മറ്റും ആർ എസ്എസ് സ്വാധീനം വർദ്ധിക്കുന്നത് തടയാൻ ഉത്സവങ്ങളും ആഘോഷങ്ങളും പൊതുആചാരങ്ങളാക്കി മാറ്റി പാർട്ടി സജീവമായി ഇടപെടണമെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
വിശ്വാസികളെല്ലാം വർഗീയവാദികളല്ലെന്നും എന്നാൽ ഒരു വർഗീയവാദിയെപ്പോലും വിശ്വാസിയെന്ന് വിളിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )