
നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതിയിൽ മൊഴി നൽകി ശ്രീകൈലാസ്
- പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ താൻ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി പ്രചരിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി
കൊച്ചി: നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതിയിൽ മൊഴി നൽകി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നിലിന്റെ മകൻ ശ്രീകൈലാസ്. തന്നെ അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് ശ്രീകൈലാസ് മൊഴി നൽകി. കടവന്ത്ര പോലീസിനാണ് മൊഴി നൽകിയത്. പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ താൻ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി പ്രചരിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി. ഇതിലാണ് മൊഴിയെടുപ്പ് നടന്നത്. നടി നീന കുറുപ്പിന്റെ മൊഴിയും വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ്. സർക്കാരിൽ എനിക്ക് പരിപൂർണ വിശ്വാസമുണ്ട്’- അൻസിബ ഹസൻ പറഞ്ഞു.തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നാണ് നടിയുടെ പരാതി.

ടിനി ടോമിൻ്റെ ഡ്രൈവറെ താൻ മതംമാറ്റാൻ ശ്രമിച്ചു എന്നതുൾപ്പെടെ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചുവെന്നും അൻസിബ ആരോപിക്കുന്നു. താൻ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബ പരാതിയിൽ ആരോപിക്കുന്നു.
