സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

. ഈ മാസം 21 മുതൽ വീണ്ടും മഴ ശക്തമാകുമെന്നാണ് അറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഈ മാസം 21 മുതൽ വീണ്ടും മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. പന്തലായനിയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്‌ടങ്ങളുണ്ടായി. രാവിലെ എട്ടു മണിയോടെയാണ് പന്തലായനിയിൽ നാഗരാജന്റെ വീടിന് ഇടിമിന്നലേറ്റത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടു സംഭവിക്കുകയും വീടിന്റെ തറയ്ക്കും ഭിത്തിക്കും വിള്ളൽ രൂപപ്പെടുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )