കണ്ണൂർ സെൻട്രൽജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ സെൻട്രൽജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി

  • അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപത്ത് കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിലാണ് മൊബൈൽ ഫോണും പവർ ബാങ്കുമാണ് കണ്ടെത്തിയത്

കണ്ണൂർ : കണ്ണൂർ സെൻട്രൽജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപത്ത് കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിലാണ് മൊബൈൽ ഫോണും പവർ ബാങ്കുമാണ് കണ്ടെത്തിയത്.

ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. കുപ്പിയിൽമൊബൈൽ ഫോൺ കൂടാതെ ഹെഡ് ഫോൺ, ചാർജിങ് വയർ, സിം കാർഡും എന്നിവയും കണ്ടെത്തി. ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )